സ്വാശ്രയ പ്രശ്‌നം: യുഡിവൈഎഫ്, യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: October 5, 2016 2:00 pm | Last updated: October 5, 2016 at 6:08 pm

udyfതിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ യുഡിവൈഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പേലീസ് ലാത്തി വീശി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. യുവമോര്‍ച്ച് കോഴിക്കോട്, കണ്ണൂര്‍ കളക്ട്രേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.