ചെന്നൈ: നിക്കറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈക്കോടതി. പാന്റ് ധരിക്കുകയായണെങ്കില്‍ മാത്രമേ റാലിക്ക് അനുമതി നല്‍കാനാവൂ എന്നും കോടതി പറഞ്ഞു. നിക്കറിന് പുറമെ ഘോഷയാത്രക്കിടയിലുള്ള മുദ്രാവാക്യങ്ങള്‍ക്കും പ്രവര്‍ത്തകരുടെ മുളവടിക്കും കോടതി നിയന്ത്രണം ഏര്‍പെടുത്തി.
കോയമ്പത്തൂരിലെ ഹിന്ദു മുന്നണി നേതാവിന്റെ കൊലപാതകം മൂലമുണ്ടായ സംഘര്‍ഷാവസ്ഥയും ഒക്ടോബര്‍ അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും ഉയര്‍ത്തിക്കാണിച്ച് സര്‍ക്കാര്‍ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ നവംബര്‍ ആറിനോ, 13 നോ റാലികള്‍ നടത്താന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.