എംഎല്‍എമാരുടെ നിരാഹാര സമരം നിര്‍ത്താന്‍ യുഡിഎഫ് തീരുമാനം

Posted on: October 5, 2016 11:53 am | Last updated: October 5, 2016 at 6:01 pm

hunger-strikeതിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ്. എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരസമരം പിന്‍വലിക്കാന്‍ തീരുമാനം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം വന്നത്. യുഡിഫ് തീരുമാനം അംഗീകരിക്കുകയായിരുന്നു. പ്രതിഷേധം സഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം.

പ്രതിപക്ഷ ബഹളം മൂലം നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിയുകയായിരുന്നു. ഇനി പൂജ അവധി കഴിഞ്ഞ് 17ന് മാത്രമാണ് സഭ സമ്മേളിക്കുക. അതുകൊണ്ട് തന്നെ അത്രയും ദിവസം നിയമസഭാ കവാടത്തില്‍ നിരാഹാരമിരുന്നിട്ട് കാര്യമില്ലെന്നതിനാലാണ് പിന്‍വലിക്കാന്‍ ആലോചിക്കുന്നത്.