പീഡന കേസിലെ പ്രതികളെ സി പി എം സംരക്ഷിക്കുന്നുവെന്ന്

Posted on: October 5, 2016 9:19 am | Last updated: October 5, 2016 at 9:19 am

പട്ടാമ്പി: ചെരിപ്പൂര്‍ സ്ത്രീപീഡന കേസിലെ പ്രതികളെ സി പി എം സംരക്ഷിക്കുന്നുവെന്ന് തിരുമിറ്റക്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പ്രതികള്‍ ഡി വൈ എഫ് ഐയുടെ നേതാക്കളും പ്രവര്‍ത്തകരും ആയത് കൊണ്ട് തന്നെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചാലിശേരി സബ് ഇന്‍സ് പെക്ടര്‍ രാജേഷിനെ സ്ഥലം മാറ്റിയതെന്നും യു ഡി എഫ് നേതാക്കള്‍ആരോപിച്ചു. സോഷ്യല്‍ മീഡിയകളിലും മറ്റ് മാധ്യമങ്ങളിലുമൊക്കെ യു ഡി എഫിന് ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരണം നടത്തുന്ന സി പി എമ്മിന്റെ അനുഭാവികളാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് മറയാക്കിയുള്ള കുപ്രചരണമാണ് സി പി എമ്മുകാര്‍ നടത്തുന്നത്.
കറുകപുത്തൂരില്‍ സി പി എം- ബി ജെ പി സംഘട്ടനമുണ്ടായപ്പോള്‍നിഷ്പക്ഷമായി നിലപാടെടുത്ത വ്യക്തിയാണ് ചാലിശേരി എസ് ഐ. ഇതിന്റെ പകപോക്കാലണ് സി പി എമ്മുകാര്‍ നടത്തുന്നതെന്നും യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഒരു വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം കാണാതായതിന് പിന്നിലും സി പി എം പ്രവര്‍ത്തകരാണ് ഉള്ളതെന്നും സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട ചിലര്‍ ഗള്‍ഫിലേക്ക് കടന്നതായും മറ്റുചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.
സ്ത്രീ പീഡന കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടിയില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന്‍ ാര്‍ച്ച് ഉള്‍പ്പെടെ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. യു ഡി എഫ് നേതാക്കളായ പി എം വാഹിദ്, പി എം രാജേഷ്. പി എ കാസിം, കുമാരി, വി പി ഫാത്തിമ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.