സ്വാശ്രയ വിഷയത്തില്‍ യു ഡി എഫ് പ്രതിഷേധം ശക്തമായി തുടരുമെന്ന് രമേശ് ചെന്നിത്തല

Posted on: October 4, 2016 7:37 pm | Last updated: October 5, 2016 at 12:29 am
SHARE

ramesh chennithalaതിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യു ഡി എഫ് പ്രതിഷേധം ശക്തമായി തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭാ കവാടത്തില്‍ എട്ടു ദിവസമായി സത്യാഗ്രഹം നടത്തുന്ന എം എല്‍ എ മാരായ ഹൈബി ഈഡനെയും, ഷാഫി പറമ്പിലിനെയും അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.അവര്‍ക്കു പകരം റോജി എം ജോണും, വി ടി ബലറാമും സത്യഗ്രഹമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം………

സ്വാശ്രയ വിഷയത്തില്‍ യു ഡി എഫ് പ്രതിഷേധം ശക്തമായി തുടരും. നിയമസഭാ കവാടത്തില്‍ എട്ടു ദിവസമായി സത്യാഗ്രഹം നടത്തുന്ന എം എല്‍ എ മാരായ ഹൈബി ഈഡനെയും, ഷാഫി പറമ്പിലിനെയും അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.അവര്‍ക്കു പകരം റോജി എം ജോണും, വി ടി ബലറാമും സത്യഗ്രഹമിരിക്കും. മുസഌം ലീഗ് എംഎല്‍ എ മാരായ ഉബൈദുളളയും,ഇബ്രാഹിമും അനുഭാവ സത്യാഗ്രഹവുമായി അവര്‍ക്കൊപ്പമുണ്ട്.
സ്വാശ്രയ വിഷയത്തിലെ സമവായ ചര്‍ച്ച പൊളിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. ഫീസ് കുറക്കാന്‍ സ്വാശ്രയമെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സമ്മതിച്ചിട്ടും മുഖ്യമന്ത്രി സമ്മതിച്ചില്ല. തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്. കുട്ടികള്‍ക്ക് കിട്ടേണ്ട ആനുകൂല്യമാണ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം മൂലം നഷ്ടമായത്. ഇനി സര്‍ക്കാരിനോട്‌ങ്ങോട്ട് പോയി ചര്‍ച്ച നടത്താന്‍ ഞങ്ങളില്ല. പ്രക്ഷോഭവുമായി മുന്നോട്ടുപോകും. പ്രശ്‌നം പരിഹരിക്കാനുളള സുവര്‍ണ്ണാവസരമാണ് മുഖ്യമന്ത്രി നഷ്ടപ്പെടുത്തിയത്. അദ്ദേഹത്തിന് ഒരു സ്‌റ്റേറ്റ്‌സ്മാന്റെ നിലവാരത്തിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല. വെറുമൊരു പാര്‍ട്ടി സെക്രട്ടറി മാത്രമാണ് ഇപ്പോഴുമദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here