ഷാര്‍ജ പുസ്തക മേള നവംബര്‍ രണ്ടു മുതല്‍; അഞ്ചുവര്‍ഷത്തിനിടയില്‍ 48 ലക്ഷം ആളുകള്‍ സന്ദര്‍ശിച്ചു

Posted on: October 4, 2016 7:09 pm | Last updated: October 5, 2016 at 9:30 pm
SHARE

4-sibf-logo-35ഷാര്‍ജ: അഞ്ചുവര്‍ഷത്തിനിടയില്‍ 48 ലക്ഷം ആളുകള്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദശലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വില്‍പന നടത്തിയത്. ഈ വര്‍ഷത്തെ പുസ്തകോത്സവം നവംബര്‍ രണ്ടുമുതല്‍ 12 വരെ നീണ്ടുനില്‍ക്കും. ലോക സാംസ്‌കാരിക ചരിത്രത്തില്‍ ഷാര്‍ജ പുസ്തകമേള ഇതിനോടകം പ്രത്യേക സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്.
1982 ജനുവരി 18നാണ് പുസ്തക മേള തുടങ്ങിയത്. ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീഷ് ആയിരുന്നു മുഖ്യാതിഥി. 35-ാംവര്‍ഷത്തിലെത്തുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രമുഖര്‍ എത്തും. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലാണ് പുസ്തക മേള. സംസ്‌കാരം ഒരു വിജയമുണ്ടോ എന്ന ശൈഖ് സുല്‍ത്താന്റെ സന്ദേശം യാഥാര്‍ഥ്യമായിരിക്കയാണ്.
നവംബര്‍ രണ്ടിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ 35ാം പുസ്തക മേളയില്‍ 10 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here