Connect with us

Gulf

അഭയാര്‍ഥി ക്യാമ്പുകളിലെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി

Published

|

Last Updated

അഭയാര്‍ഥി ക്യാമ്പിലെ കുട്ടികളോടൊപ്പം യു എ ഇ ബി ബി വൈ എക്‌സിക്യുട്ടീവ് ബോര്‍ഡ് പ്രസിഡന്റ് മര്‍വ അല്‍ അഖ്‌റൂബി

ഷാര്‍ജ: യുവജനങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര പുസ്തക ബോര്‍ഡിന്റെ ശാഖയായ യു എ ഇ ബോര്‍ഡ് ഓണ്‍ ബുക്‌സ് ഫോര്‍ യംഗ് പ്യൂപിള്‍ (യു എ ഇ ബി ബി വൈ) പ്രതിനിധികള്‍ ജോര്‍ദാനിലെ മജീബ് അല്‍ ഫഹൂദ് അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി. യു എ ഇ റെഡ്ക്രസന്റിന്റെ മേല്‍നോട്ടത്തിലാണ് ഇമാറാത്തി-ജോര്‍ദാനിയന്‍ അഭയാര്‍ഥി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
സെപ്തംബര്‍ 28ന് ആരംഭിച്ച അമ്മാന്‍ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായാണ് പ്രതിനിധികള്‍ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചത്.
യു എ ഇ ബി ബി വൈ എക്‌സിക്യുട്ടീവ് ബോര്‍ഡ് പ്രസിഡന്റ് മര്‍വ അല്‍ അഖ്‌റൂബി നേതൃത്വം നല്‍കി. 500 പുസ്തകങ്ങളാണ് നല്‍കിയത്.
2014ല്‍ ക്യാമ്പ് ആരംഭിച്ചപ്പോള്‍ യു എ ഇ ബി ബി വൈ സ്ഥാപകയും രക്ഷാധികാരിയുമായ ശൈഖ ബുദൂര്‍ അല്‍ ഖാസിമി 3,000 പുസ്തകങ്ങള്‍ നല്‍കിയിരുന്നു.

 

Latest