റിപ്പബ്ലിക് ദിനാഘോഷത്തില്‍ അബൂദബി കിരീടാവകാശി മുഖ്യാതിഥിയാകും

Posted on: October 3, 2016 8:51 am | Last updated: October 3, 2016 at 8:51 am

abudabiന്യൂഡല്‍ഹി: 2017ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും അബൂദബിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതും ശക്തവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ കിരീടാവകാശി പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡേയായിരുന്നു മുഖ്യാതിഥി. 2015ല്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ന്യൂഡല്‍ഹിയിലെത്തി.