Connect with us

Kerala

സ്വാശ്രയ സമരത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ വിഎസ്. സ്വാശ്രയ നയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്. എംഎല്‍എമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സമരത്തോടുള്ള സര്‍ക്കാറിന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നിരാഹാരം നടത്തുന്ന എംഎല്‍എമാരെ വിഎസ് സന്ദര്‍ശിച്ചിരുന്നു. വിഎസിന്റെ പ്രസ്താവനയെ പിന്തുണച്ച് വിഎം സുധീരനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. വിഎസിന്റെ അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവണം. വൈരാഗ്യമുള്ളത് പോലെയാണ് സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Latest