ജയലളിതയുടെ ആരോഗ്യസ്ഥിതി; ദുരൂഹത തുടരുന്നു

Posted on: October 2, 2016 9:23 am | Last updated: October 2, 2016 at 12:46 pm

jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ദുരൂഹത തുടരന്നു. പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെിട്ടിട്ട് ഇന്നേക്ക് 11 ദിവസം പൂര്‍ത്തിയാകുമ്പോഴും ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് വ്യക്തത വരുന്നില്ല. സുഖം പ്രാപിച്ചുവരികയാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ആശുപത്രി അധികൃതരും സംസ്ഥാന സര്‍ക്കാറും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

അതിനിടെ, തമിഴ്‌നാടിന്റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി ജയലളിതയെ സന്ദര്‍ശിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അദ്ദേഹം ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ജയലളിത സുഖം പ്രാപിക്കുന്നുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണറുടെ ഓഫീസ് പിന്നീട് പത്രക്കുറിപ്പില്‍ അറിയിച്ചു.