ജയലളിതയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഗവര്‍ണര്‍

Posted on: October 1, 2016 9:31 pm | Last updated: October 1, 2016 at 9:31 pm
SHARE

JAYALALITHAചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് തമിഴ്‌നാട് ഗവര്‍ണറുടെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍. ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തിയെന്നും തമിഴ്‌നാട് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായത്. ഇതിനിടെ ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാതിരുന്നതും ആശങ്ക വര്‍ധിക്കാന്‍ കാരണമായത്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here