ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാളെ മുതല്‍ പ്രാബല്യത്തില്‍

Posted on: September 30, 2016 12:02 am | Last updated: September 30, 2016 at 10:54 am
SHARE

trains1_6പാലക്കാട്: ഒക്ടോബര്‍ ഒന്നിന് റെയില്‍വേയുടെ പുതിയ സമയക്രമം നിലവില്‍ വരും. റാഞ്ചി (ഹാത്തിയ)എറണാകുളം പ്രതിവാര എക്‌സ്പ്രസ്, സാന്ദ്രഗച്ചിഎറണാകുളം എക്‌സ്പ്രസ് എന്നിവയാണ് പുതുതായി കേരളത്തിന് അനുവദിച്ച ട്രെയിനുകള്‍. ട്രെയിനുകള്‍ക്ക് കണക്ഷന്‍ ലഭിക്കാനും മറ്റുമായി മിക്ക ട്രെയിനുകളുടെയും സമയത്തില്‍ ചെറിയ മാറ്റമുണ്ട്. പാലക്കാട്‌പൊള്ളാച്ചി പാതയില്‍ സ്ഥിരം ട്രെയിനുകളില്ല. നിലവിലുള്ള നാല് സ്‌പെഷല്‍ ട്രെയിനുകള്‍ തുടരും. അമൃത എക്‌സ്പ്രസ് മധുരയിലേക്ക് നീട്ടാനുള്ള ശിപാര്‍ശയും നിലമ്പൂര്‍തിരുവനന്തപുരം രാജറാണി എക്‌സ്പ്രസ് സ്വതന്ത്രമാക്കാനുള്ള നിര്‍ദേശവും അംഗീകരിക്കപ്പെട്ടില്ല.
പുതുക്കിയ സമയക്രമം

തിരുവനന്തപുരം ഡിവിഷന്‍

1. ഷൊര്‍ണൂര്‍ തിരുവനന്തപുരം എക്‌സ്പ്രസ്, ഷൊര്‍ണൂര്‍, ഉച്ചകഴിഞ്ഞ് 2.25
2. ഗുരുവായൂര്‍ ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍, രാത്രി 9.25
3. ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍, ഉച്ചയ്ക്ക് ഒന്ന്
4. എറണാകുളം ഗുരുവായൂര്‍, ഗുരുവായൂര്‍, രാത്രി 7.35
5. എറണാകുളം കോട്ടയം കൊല്ലം മെമു, എറണാകുളം, പുലര്‍ച്ചെ 5.30
6. എറണാകുളം കോട്ടയം പാസഞ്ചര്‍, എറണാകുളം, രാത്രി 8.35
7. എറണാകുളം പാലക്കാട് മെമു, എറണാകുളം, ഉച്ചകഴിഞ്ഞ് 2.55
8. എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍, എറണാകുളം, വൈകുന്നേരം 5.35
9. കോട്ടയം കൊല്ലം പാസഞ്ചര്‍, കോട്ടയം, പുലര്‍ച്ചെ 5.35
10. ആലപ്പുഴ എറണാകുളം പാസഞ്ചര്‍, ആലപ്പുഴ, വൈകുന്നേരം 5.50
11. കായംകുളം എറണാകുളം പാസഞ്ചര്‍, കായംകുളം, വൈകുന്നേരം അഞ്ച്
12. കൊല്ലം വിശാഖപട്ടണം എക്‌സപ്രസ്, കൊല്ലം, രാത്രി 9.10
13. തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍, തിരുവനന്തപുരം, പുലര്‍ച്ചെ 6.50
14. നാഗര്‍കോവില്‍ തിരുവനന്തപുരം പാസഞ്ചര്‍, നാഗര്‍കോവില്‍, പുലര്‍ച്ചെ 6.30
15. നാഗര്‍കോവില്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍, നാഗര്‍കോവില്‍, രാവിലെ 7.15
16. കന്യാകുമാരി ശ്രീ മാതാ വൈഷ്‌ണോയി ഖത്ര എക്‌സ്പ്രസ്, കന്യാകുമാരി, ഉച്ചകഴിഞ്ഞ് 2.15
17. കന്യാകുമാരി മുംബൈ സിഎസ്ടി എക്‌സ്പ്രസ്, കന്യാകുമാരി, പുലര്‍ച്ചെ 6.40
18. കന്യാകുമാരി പോണ്ടിച്ചേരി എക്‌സ്പ്രസ്, കന്യാകുമാരി, ഉച്ചയ്ക്ക് 1.30
19. തിരുനെല്‍വേലിഹാപ്പാ എക്‌സ്പ്രസ്, തിരുനെല്‍വേലി, രാവിലെ 7.45

പാലക്കാട് ഡിവിഷന്‍
1. മംഗുളുരൂ കോഴിക്കോട് പാസഞ്ചര്‍, മംഗൂളുരൂ, പുലര്‍ച്ചെ 5.15
2. മംഗുളുരൂ മാഡഗോന്‍ പാസഞ്ചര്‍, മംഗൂളുരൂ, പുലര്‍ച്ചെ 5.45
3. മംഗുളുരൂചെന്നൈ എഗ് മോര്‍ എക്‌സ്പ്രസ്, മംഗുളുരൂ, പുലര്‍ച്ചെ 6.45
4. മംഗുളുരൂനാഗര്‍കോവില്‍ ഏറനാട്, മംഗുളുരൂ, രാവിലെ 7.10
5. മംഗുളുരൂ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, മംഗുളുരൂ, രാവിലെ 7.35
6. മംഗുളുരൂ മാഡഗോണ്‍ ഡെമു, മംഗുളുരൂ, ഉച്ചകഴിഞ്ഞ് മൂന്ന്
7. മംഗുളുരൂ കബാകപുതൂര്‍ എക്‌സ്പ്രസ്, മംഗുളുരൂ, വൈകുന്നേരം 6.10
8. കാസര്‍ഗോഡ് ബിന്‍ഡൂര്‍ പാസഞ്ചര്‍, കാസര്‍ഗോഡ്, പുലര്‍ച്ചെ 6.35
9. കണ്ണൂര്‍കെഎസ് ആര്‍ ബംഗുളൂരു, കണ്ണൂര്‍, വൈകുന്നേരം 4.40
10. കണ്ണൂര്‍ മംഗുളുരൂ സെന്‍ട്രല്‍, കണ്ണൂര്‍, രാവിലെ 7.25
11. കോഴിക്കോട് ്തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, കോഴിക്കോട്, ഉച്ചയ്ക്ക് 1.35
12. കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്, ഉച്ചകഴിഞ്ഞ് രണ്ടിന്
13. ഷൊര്‍ണൂര്‍നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസ്, ഷൊര്‍ണൂര്‍, പുലര്‍ച്ചെ ആറിന്
14. ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട്, ഷൊര്‍ണൂര്‍, ഉച്ചകഴിഞ്ഞ് 2.25
15. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മെമു, ഷൊര്‍ണൂര്‍, ഉച്ചകഴിഞ്ഞ് 2.55
16. ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍, വൈകുന്നേരം അഞ്ച്
17. പാലക്കാട് നിലമ്പൂര്‍ പാസഞ്ചര്‍, പാലക്കാട്, പുലര്‍ച്ചെ 5.55
18. പാലക്കാട് എറണാകുളം മെമു, പാലക്കാട്, രാവിലെ 8.20
19. മംഗുളൂരു ചെന്നൈ എഗ് മോര്‍, പാലക്കാട്, ഉച്ചയ്ക്ക് 1.45
20. ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ്, പാലക്കാട്, ഉച്ചകഴിഞ്ഞ് 1.20
21. ചെന്നൈ എഗ് മോര്‍ മംഗുളൂരു എക്‌സ്പ്രസ്, പാലക്കാട്, ഉച്ചയ്ക്ക് 12.50
22. നിലമ്പൂര്‍ഷൊര്‍ണൂര്‍ പാസഞ്ചര്‍(56616), നിലമ്പൂര്‍, രാവിലെ 11.15
23. നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചര്‍(56620), നിലമ്പൂര്‍, രാത്രി 7.10

LEAVE A REPLY

Please enter your comment!
Please enter your name here