ഡോ. ഷംഷീര്‍ വയലില്‍ സമ്പന്നരില്‍ പ്രായം കുറഞ്ഞ മലയാളി

Posted on: September 22, 2016 11:22 pm | Last updated: September 22, 2016 at 11:22 pm
SHARE
ഡോ. ഷംഷീര്‍ വയലില്‍
ഡോ. ഷംഷീര്‍ വയലില്‍

ഇന്ത്യയിലെ നൂറ് സമ്പന്നരുടെ പട്ടികയില്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി ഡോ. ഷംഷീര്‍ വയലില്‍ സ്ഥാനം നേടി.
ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റിലെയും പ്രമുഖ ഹെല്‍ത് കെയര്‍ കമ്പനിയായ, വി പി എസ് ഹെല്‍ത് കെയറിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍.
ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ആകെയുള്ള എട്ട് മലയാളികളില്‍, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും പട്ടികയിലെ നൂറ് ഇന്ത്യക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞവരില്‍ മൂന്നാമനുമാണ് ഡോ. ഷംഷീര്‍. രാജ്യാന്തര നിലവാരത്തിലുള്ള കേരളത്തിലെ ആദ്യ ഹോസ്പിറ്റലായ കൊച്ചി ലേക്ഷോര്‍ ഉള്‍പെടെ, ഇന്ത്യയിലെ ആരോഗ്യ മേഖലയില്‍ വന്‍ നിക്ഷേപമാണ് വി പി എസ് ഹെല്‍ത് കെയര്‍ നടത്തുന്നത്.