മുചക്രവാഹന പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം

Posted on: September 18, 2016 11:21 am | Last updated: September 18, 2016 at 11:21 am
SHARE

ചെര്‍പ്പുളശേരി: ഭിന്നശേഷിക്കാര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കി വരുന്ന മുച്ചക്രവാഹന പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അര്‍ഹരായ ശാരീരിക വൈകല്യമുള്ളവര്‍ക്ക് മുചക്ര വാഹന വിതരണ പദ്ധതി നടപ്പാക്കണമെന്നും ചെര്‍പ്പുളശേരി ഗവ ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടറെ നിയമിക്കമമെന്നും കേരള വികലാംഗ ക്ഷേമ സംഘടനന പാലക്കാട്,മലപ്പുറം മേഖല കമ്മിറ്റിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദര്‍ നാട്ടിക ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജയപ്രസാദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ടി കെ സൈതലവി, ജില്ലാ സെക്രട്ടറി വിനോദ്ശങ്കര്‍, പി ബി അംബുജം പ്രസംഗിച്ചു.പാലക്കാട്. മലപ്പുറം മേഖല ഭാരവാഹികളായി തമ്പി എബ്രഹാം വാണിയംകുളം, വൈശാഖ് മുണ്ടൂര്‍, ജോതി മങ്കര, മണികണ്ഠന്‍, അബ്ദുള്‍മജീദ്, രാമചന്ദ്രന്‍, ഹമീദ് പട്ടിക്കാട്, ലജിത, ജയപ്രസാദ് എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.