Connect with us

Ongoing News

സൗമ്യ വധക്കേസ്: നിയമമന്ത്രി എകെ ബാലന്‍ ഡല്‍ഹിയിലേക്ക്; പുന:പരിശോധന ഹര്‍ജിക്ക് തിരക്കിട്ട നീക്കം

Published

|

Last Updated

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. ഇതിനായി നിയമമന്ത്രി എകെ ബാലന്‍ ഇന്ന് തന്നെ ഡല്‍ഹിക്ക് തിരിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് മന്ത്രി ഡല്‍ഹിയിലേക്ക് പുറപ്പെടുക. സൗമ്യ വധക്കേസില്‍ പുതിയ അഭിഭാഷകനെ നിയമിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പുന:പരിശോധന ഹര്‍ജി നല്‍കിയാല്‍പോലും അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. കേസില്‍ ഇനി പുന:പരിശോധനാ ഹര്‍ജി നല്‍കാനോ നിയമപരമായ പിഴവുകള്‍ പറ്റിയെന്നും തിരുത്തണമെന്നും കാണിച്ച് തിരുത്തല്‍ ഹര്‍ജി നല്‍കാനോ സര്‍ക്കാരിന് സാധിക്കും. ഈ വഴിക്ക് മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Latest