Connect with us

National

അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവയെ പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവയെ രാഷ്്രപതി പ്രണബ് മുഖര്‍ജി പുറത്താക്കി. കേന്ദ്രസര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടും രാജി വെക്കാന്‍ ജ്യോതിപ്രസാദ് തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഗവര്‍ണറെ പുറത്താക്കാന്‍ കേന്ദ്രം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. ജ്യോതിപ്രസാദ് രാജ്‌ഖോവയില്‍ കേന്ദ്രസര്‍ക്കാരിന് വിശ്വാസമില്ലെന്നും ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് രാഷ്ട്രപതിയെ അറിയിക്കുകയായിരുന്നു.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജി വെക്കാന്‍ കേന്ദ്രം രാജ്‌ഖോവയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാഷ്ട്രപതി പുറത്താക്കട്ടെയെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഭരണഘടനയുടെ 156ാം വകുപ്പ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്താക്കട്ടെയെന്നായിരുന്നു രാജ്‌ഖോവയുടെ പ്രതികരണം. പുറത്താക്കാനുള്ള രാഷ്ട്രപതിയുടെ തീരുമാനം വന്നാല്‍ ഉടന്‍ തന്നെ സ്ഥാനമൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest