കാന്തപുരം സഊദി ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി

Posted on: September 8, 2016 7:10 pm | Last updated: September 8, 2016 at 7:10 pm

kanthapuramമക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി എത്തിയ മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനും വരും വര്‍ഷങ്ങളിലെ ഇന്ത്യന്‍ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതിന് സഊദി ഭരണ കൂടത്തില്‍ സമ്മര്‍ദം ചെലുത്താനും സഊദി ഇന്ത്യന്‍ കോണ്‍സുലേറ്റ് ശക്തമായി ഇടപെടണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവ ശ്യപെട്ടു. ജിദ്ദയില്‍ സഊദി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖുമായുള്ള കൂടിക്കാഴ്ചയിലാണ് കാന്തപുരം ഇക്കാര്യമുന്നയിച്ചത്. മക്കാ ഹജ്ജ് മിഷന്‍ കാര്യലയത്തിലായിരുന്നു കൂടികാഴ്ച്ച. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.
ചര്‍ച്ചയില്‍ മൗലാന യൂനുസ് ഹാശിമി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഉസ്മാന്‍ സഖാഫി തിരുവത്ര, കെ ടി ബാവഹാജി, സൈതലവി സഖാഫി കീശ്ശേരി, ഹനീഫ് അമാനി, ഉസ്മാന്‍ കുറുകത്താണി, മുസ്തഫാ കാളോത്ത് എന്നിവരും സംബന്ധിച്ചു.