ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കാന്‍ ഉത്തരവ് തയ്യാറായി

Posted on: September 7, 2016 6:11 pm | Last updated: September 7, 2016 at 11:56 pm

rssതിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാപ്രവര്‍ത്തനം നിരോധിക്കുന്ന ഉത്തരവ് തയ്യാറായി. സംഘടനയുടെ പേര് പറയാതെയാണ് ഉത്തരവ്. ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ ആയുധ-കായിക പരിശീലനം നിരോധിക്കുന്നതായണ് ഉത്തരവില്‍ പറയുന്നത്.

കേരള പോലീസ് ആക്ട് 73 അനുസരിച്ചാണ് ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. ദേവസ്വം വകുപ്പിന്റെ ഉത്തരവ് നിയമവകുപ്പ് അംഗീകരിച്ചു. മുഖ്യമന്ത്രി കണ്ടതിന് ശേഷമാണ് അന്തിമ ഉത്തരവ് പുറത്തിറങ്ങുക.

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകളെ നിയന്ത്രിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉത്തരവ് തയ്യാറായിരിക്കുന്നത്.