പോക്കറ്റടി കേസിലെ പ്രതി പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍

Posted on: September 7, 2016 11:28 am | Last updated: September 7, 2016 at 11:28 am
SHARE
അബ്ദുല്ല ക്കോയ
അബ്ദുല്ല
ക്കോയ

പെരിന്തല്‍മണ്ണ: സംഘം ചേര്‍ ന്ന് ബസുകളിലും ആള്‍ തിരക്കു ള്ള സ്ഥലങ്ങളിലും യാത്രക്കാരുടെ ബേഗുകളും പേഴ്‌സുകളും ബ്ലേഡ് വെച്ച് പണം കവരുന്ന സംഘത്തിലെ മുഖ്യപ്രതിയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ ഒളവട്ടൂര്‍ മായക്കര സ്വദേശി വടക്കുംപുലാന്‍ അബ്ദുല്ലക്കോയ എന്ന ഡീസന്റ് കോയ (35)യെയാണ് തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ കെ എസ് ആര്‍ ടി സിക്ക് സമീപത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കള്ള ബസ് യാത്രയില്‍ മഞ്ചേരി സ്വദേശിയുടെ ബേഗ് ബ്ലേഡ് ഉപയോഗിച്ച് കീറി പണം മോഷണം ചെയ്തതായ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.
വളാഞ്ചേരി, കോഴിക്കോട് ടൗണ്‍, നല്ലളം എന്നിവിടങ്ങളില്‍ പോക്കറ്റടി കേസുകളും മഞ്ചേരി, വണ്ടൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ വാറണ്ട് കേസുകളും ബൈക്ക് മോഷണകേസുകളുണ്ട്. ഇതിന് മുമ്പ് സമാനമായ രീതിയില്‍ അങ്ങാടിപ്പുറത്തും നടന്ന കളവുകളെക്കുറിച്ചും അന്വേഷണസംഘം സൈബര്‍ സെല്ലിനെ സഹായത്തോടെ വിശദമായി പരിശോധിച്ച് വരുകയാണന്ന് ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here