കെഎം മാണിക്കെതിരെ ത്വരിതപരിശോധനക്ക് ഉത്തരവ്

Posted on: September 5, 2016 1:29 pm | Last updated: September 5, 2016 at 9:50 pm
SHARE
കെഎം മാണി
കെഎം മാണി

കോട്ടയം: മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ത്വരിതപരിശോനക്ക് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിശോധനക്ക് ഉത്തരവിട്ടത്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ച് സമൂഹവിവാഹം നടത്തിയെന്നാണ് ആരോപണം.

2014 ഒക്ടോബറില്‍ കോട്ടയത്തുവെച്ചാണ് 150 പേരുള്‍പ്പെട്ട സമൂഹ വിവാഹം നടത്തിയത്. അഞ്ച് പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും വിവാഹിതരായവര്‍ക്ക് നല്‍കിയിരുന്നു. 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുത്ത യൂവതീ യുവാക്കള്‍ക്കാണ് സമൂഹ വിവാഹത്തില്‍ അവസരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here