ഒമാനില്‍ പെരുന്നാള്‍ അവധി അഞ്ച് ദിവസം

Posted on: September 5, 2016 8:53 am | Last updated: September 6, 2016 at 10:17 pm

eid mubarackമസ്‌കത്ത്: ഒമാനില്‍ പൊതുമേഖലയില്‍ ബലി പെരുന്നാള്‍ അവധി സെപ്തംബര്‍ 11 ഞായറാഴ്ച ആരംഭിക്കും. 15 വ്യാഴാഴ്ച വരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ഉത്തരവിറക്കി. സ്വകാര്യ മേഖലയിലും പൊതു അവധി 11 മുതല്‍ 15 വരെയുള്ള തീയതികളിലായിരിക്കുമെന്ന് മാനവവിഭവ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി ഉത്തരവിറക്കി. എന്നാല്‍ 9. 10, 16, 17 തീയതികള്‍ വെള്ളി, ശനി ദിവസങ്ങള്‍ ആയതിനാല്‍ ഫലത്തില്‍ ഒമ്പത് ദിവസം അവധി ലഭിക്കും.