മദര്‍ തെരേസയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു

Posted on: September 4, 2016 2:30 pm | Last updated: September 4, 2016 at 2:34 pm
SHARE

mother teresaവത്തിക്കാന്‍ സിറ്റി:അഗതികളുടെ അമ്മ മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധ പദവിയിലേക്കു ചേര്‍ക്കപ്പെട്ടതോടെ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെന്ന് ഇന്നു മുതല്‍ മദര്‍ തെരേസ അറിയപ്പെടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രാദേശിക സമയം രാവിലെ 10.30ന്(ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിമധ്യേയാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here