റോഡ് വികസനത്തിന് പള്ളിമതില്‍ പൊളിക്കാന്‍ അനുവദിക്കാതെ സ്വന്തം ഭൂമി നല്‍കി കണ്ണേട്ടന്‍

Posted on: September 4, 2016 12:41 pm | Last updated: September 4, 2016 at 12:41 pm

kannettanനാദാപുരം: റോഡ് വികസനത്തിന് പള്ളിമതില്‍ പൊളിക്കാന്‍ അനുവദിക്കാതെ സ്വന്തം വീടിന് മുന്‍വശത്തെ സ്ഥലം വിട്ട് കൊടുത്ത് കണ്ണേട്ടന്‍ മത സൗഹാര്‍ദ്ദത്തിന് മാതൃകയായി. സംഘര്‍ഷ മേഖലയായ നാദാപുരത്തിന് പുതിയൊരു സന്ദേശമാണ് കല്ലമ്മല്‍ കണ്ണന്‍ നല്‍കുന്നത്.
കൊയമ്പ്രം പാലം- കുറുവന്തേരി റോഡ് വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ നിരവധി വീടുകളുടെ മതിലുകള്‍ പൊളിച്ച് മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് എടയില്‍ പള്ളിയുടെ മതിലും പൊളിച്ച് മാറ്റാനൊരുങ്ങിയത്. ഇതിനിടയില്‍ കണ്ണന്‍ പള്ളിമതില്‍ പൊളിക്കേണ്ടെന്നും പകരമായി പള്ളിക്ക് മുമ്പിലെ പൊന്നും വിലയുളള തന്റെ സ്ഥലം റോഡിനായി നല്‍കാന്‍ തയ്യാറാണെന്ന് പള്ളിക്കമ്മിറ്റിയെ അറിയിക്കുകയുമായിരുന്നു. മഹല്ല് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദിന്റെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. കെ കെ അബൂബക്കര്‍, സി എച്ച് അമ്മാന്‍കുട്ടി ഹാജി, പി മൂസ്സ, റഫീഖ് പരിപ്പങ്ങാടി, ടി ബാലകൃഷ്ണന്‍ സംബന്ധിച്ചു.