ലുലു ഹൈപര്‍മാര്‍ക്കറ്റ് റുസ്താഖില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on: September 1, 2016 6:54 pm | Last updated: September 1, 2016 at 6:54 pm
SHARE

lulu omanറുസ്താഖ്: ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖില്‍ ലുലു ഗ്രൂപ്പിന്റെ 129ാമത് ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഗവര്‍ണര്‍ ശൈഖ് ഹിലാല്‍ ബിന്‍ സൈദ് അല്‍ ഹജ്‌രി ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എം എ, സി ഇ ഒ സൈഫീ റുപ്‌വാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം എ, ലുലു ഒമാന്‍ ആന്റ് ഇന്ത്യ ഡയറക്ടര്‍ ആനന്ദ് എ വി, റീജ്യനല്‍ ഡയറക്ടര്‍ ശബീര്‍ കെ എ തുടങ്ങിയവരും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും സന്നിഹിതരായിരുന്നു.

75,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് റുസ്താഖ് ശാഖ ഒരുക്കിയിരിക്കുന്നത്. ഗാര്‍മെന്റ്‌സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, ഹോം അപ്ലയന്‍സ്, ഐ ടി ഉത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം പുതിയ ശാഖയിലും ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് എല്ലാവിധ പിന്തുണയും നല്‍കിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനും രാജ്യത്തെ ജനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി യൂസുഫലി എം എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here