ലോകകപ്പ് പദ്ധതികള്‍ സമയത്ത് തീര്‍ക്കുമെന്ന് എസ് സി

Posted on: September 1, 2016 6:13 pm | Last updated: September 1, 2016 at 6:13 pm
SHARE

QUATAR WORLD CUP 2022ദോഹ: 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി). ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അതിദ്രുതം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രൂപകല്പനയുടെയും നടപ്പാക്കലിന്റെയും ഘട്ടത്തിലാണ് എല്ലാ പദ്ധതികളെന്നും എസ് സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ അല്‍ ഗാനിം അല്‍ കുവാരി അറിയിച്ചു.

ലോകകപ്പിനുള്ള ആദ്യ സ്റ്റേഡിയം അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ യാഥാര്‍ഥ്യമാകും. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തുതന്നെ പൂര്‍ത്തിയാകും. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുക. പദ്ധതികളുടെ രൂപകല്പന, നടത്തിപ്പ് തുടങ്ങിയവുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു തടസ്സവും നേരിട്ടിട്ടില്ല. റോഡ് നിര്‍മാണം പോലുള്ള അനുബന്ധ പദ്ധതികളിലും പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here