ഇന്ത്യന്‍ ചാനലുകള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം വരുന്നു

Posted on: September 1, 2016 5:06 pm | Last updated: September 1, 2016 at 10:58 pm

DTHഇസ്ലാമാബാദ്: അമിതമായി വിദേശ ഉള്ളടക്കമുള്ള ടിവി ചാനലുകള്‍ നിയന്ത്രിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം. പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് നടപടി. ഡിടിച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകള്‍ പാക്കിസ്ഥാനില്‍ സപ്രേഷണം ചെയ്യുന്നതിനെ ഇത് ബാധിക്കും.

നിയമപ്രകാരം ഒരു ദിവസം 10 ശതമാനം (രണ്ട് മണിക്കൂര്‍, 40 മിനിറ്റ്) വിദേശ ഉള്ളടക്കങ്ങള്‍ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ. നിയമപരമായ രീതിയില്‍ സമയം ക്രമീകരിക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍, സാറ്റലൈറ്റ് ചാനലുകള്‍ എന്നിവരോട് ആവശ്യപ്പെട്ടതായും അല്ലാത്തപക്ഷം ഒക്ടോബര്‍ 15 മുതല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും പെംറ ചെയര്‍മാന്‍ അബ്‌സാര്‍ ആലം ബുധനാഴ്ച പറഞ്ഞു. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനിടയാക്കുമെന്നും പെംറ മുന്നറിയിപ്പു നല്‍കി.

നിയമലംഘനം നടത്തുന്ന ഇന്ത്യന്‍ ഡിടിഎച്ച് ഡീലര്‍മാര്‍ക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ഡിടിഎച്ച് ഡീകോഡറുകളുടെ വില്‍പന തടയുന്നതിനായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, റവന്യൂ ഫെഡറല്‍ ബോര്‍ഡ്, സ്‌റ്റേറ്റ് ബാങ്ക് ഏജന്‍സി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആലം വ്യക്തമാക്കി. മൂന്ന് മില്യന്‍ ഇന്ത്യന്‍ ഡിടിഎച്ച് ഡീകോഡറുകള്‍ രാജ്യത്ത് വില്‍പന നടത്തപ്പെടുന്നു. ഈ വില്‍പന നിര്‍ത്തുക മാത്രമല്ല, ഇന്ത്യന്‍ ഡീലര്‍മാരില്‍ നിന്നും പാകിസ്ഥാനികള്‍ ഈ ഡീകോഡറുകള്‍ വാങ്ങുന്ന വിനിമയരീതി വ്യക്തമാക്കാനും ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ  പാക്കിസ്ഥാൻ താലിബാൻ നേതാവ്  മുഫ്തി നൂർ വാലി മെഹ്‌സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് യു എൻ