സര്‍ക്കാര്‍ പദ്ധതികള്‍ സഹകരണ ബേങ്കുകളിലൂടെ നടപ്പിലാക്കുന്നത് ആലോചനയില്‍: മന്ത്രി കെ ടി ജലീല്‍

Posted on: August 31, 2016 11:24 am | Last updated: August 31, 2016 at 11:24 am

മലപ്പുറം: സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ സഹകരണ ബേങ്കുകളിലൂടെ നടപ്പിലാക്കുന്നത് ആലോചനയിലുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ സഹകരണ ബേങ്കുകള്‍ വഴി വീട്ടിലെത്തിച്ച് നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോഡൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വലിയാട് പുളിക്കല്‍ കാളിയുടെ വീട്ടില്‍ നേരിട്ടെത്തി തുക നല്‍കിയായിരുന്നു ഉദ്ഘാടനം. കോഡൂര്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പി ഉബൈദുല്ല എം എല്‍എ അധ്യക്ഷത വഹിച്ചു.

പി അബ്ദുല്‍ ഹമീദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍, അംഗം പുല്ലാണി സെയ്ത്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന, കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പി മുഹമ്മദ് ഷാജി, ജില്ലാ ബേങ്ക് പ്രസിഡന്റ് എ അഹമ്മദ്കുട്ടി, ഇ എന്‍ മോഹന്‍ദാസ്, പി കെ എസ് മുജീബ് ഹസന്‍, സഹകരണ സംഘം ജോ. രജിസ്ട്രാര്‍ എം ടി ദേവസ്യ, അസി. രജിസ്ട്രാര്‍ കെ ദേവദാസ്, ജില്ലാ ബേങ്ക് ജനറല്‍ മാനേജര്‍ പി എം ഫിറോസ്ഖാന്‍, വാര്‍ഡംഗങ്ങളായ കെ എം സുബൈര്‍, കെ മുഹമ്മദലി, വി പി അനില്‍കുമാര്‍, കെ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.