Connect with us

Kozhikode

മര്‍കസ് അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖ ശനിയാഴ്ച

Published

|

Last Updated

കാരന്തൂര്‍: മര്‍കസില്‍ നടക്കുന്ന അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖ ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കട്ടിപ്പാറ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിക്കും.
ബലിപെരുന്നാളിന്റെയും ഉള്ഹിയ്യത്തിന്റെയും പ്രധാന്യത്തെയും സവിശേഷതകളെയും പറ്റി അബൂബക്കര്‍ സഖാഫി വെണ്ണക്കോട് സംസാരിക്കും.

Latest