തൃപ്തി ദേശായ് ഹാജി അലി ദര്‍ഗ സന്ദര്‍ശിച്ചു

Posted on: August 28, 2016 9:04 pm | Last updated: August 28, 2016 at 9:04 pm
SHARE

thripthi desayiമുംബൈ: ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുംബൈയിലെ ഹാജി അലി ദര്‍ഗ സന്ദര്‍ശിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് മുംബൈ ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തിയത്.

തങ്ങളെ ആരും തടയാതിരുന്നതില്‍ സന്തോഷമുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം തൃപ്തി ദേശായ് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ മതങ്ങള്‍ക്കെതിരല്ല. ലിംഗവിവേചനത്തിന് എതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും തൃപ്തി വ്യക്തമാക്കി.