‘ജയ്’ കടുവയുടെ തിരോധാനം: സി ബി ഐ അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

Posted on: August 25, 2016 6:10 am | Last updated: August 25, 2016 at 1:11 am
SHARE
tiger-jai-650_650x400_61469525912
മഹാരാഷ്ട്രയിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് കാണാതായ ‘ജയ്’ എന്ന കടുവ

മുംബൈ: മഹാരാഷ്ട്രയിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് കാണാതായ ‘ജയ്’ എന്ന കടുവയെ കണ്ടെത്താന്‍ സി ബി ഐ അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ഏപ്രിലിലാണ് കടുവയെ വന്യജീവി സങ്കേതത്തില്‍ നിന്ന് കാണാതായത്. കടുവയെ കാണാതായത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉടന്‍ കത്തെഴുതുമെന്ന് മഹാരാഷ്ട്ര വനംമന്ത്രി സുധീര്‍ മുഗന്തീവര്‍ പറഞ്ഞു.
250 കിലോ ഭാരമുള്ള കടുവയെ കണ്ടെത്താനുള്ള സംയുക്ത തിരച്ചില്‍ വിഫലമായതിനെ തുടര്‍ന്നാണിത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രമായ ഷോലെയിലെ കഥാപാത്രത്തിന്റെ പേരാണ് കടവുക്ക് നല്‍കിയിരിക്കുന്നത്. ഏഴ് വയസ്സുള്ള കടുവയെ ഉംരദ് കര്‍ന്ദ്‌ലാ വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായി കണ്ടതെന്ന് ടൂറിസ്റ്റുകളും മൃഗസ്്‌നേഹികളും പറയുന്നു. കടുവയെ കണ്ടെത്താനായി ഗ്രാമീണര്‍ പ്രാര്‍ഥനയിലാണ്. കടുവയെ കണ്ടെത്താന്‍ സി ബി ഐയെ രംഗത്തിറക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ബാന്ദ്ര ഗോണ്ഡിയയില്‍ നിന്നുള്ള ബി ജെ പി ലോക്‌സഭാ എം പി നാന പതോള്‍ പ്രധാനമന്ത്രിയെ കാണുന്നുണ്ട്. ജയ് യുടെ കഴുത്തില്‍ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പില്‍ നിന്നുള്ള സിഗ്നലുകള്‍ മൂന്ന് മാസം മുമ്പ് തന്നെ നിലച്ചിരുന്നതായി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. കടുവയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ അധികൃതര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here