വിദ്യാര്‍ഥിനിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമം; സൈനികന്‍ അറസ്റ്റില്‍

Posted on: August 25, 2016 12:45 am | Last updated: August 25, 2016 at 12:45 am

arrest168കോയമ്പത്തൂര്‍: ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇരുപത്തിമൂന്ന്കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍. ദില്ലിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം മംഗലശേരി സ്വദേശിയായ ഹവില്‍ദാര്‍ പി പ്രമോദ് നായരാണ്(34) അറസ്റ്റിലായത്. ട്രെയിന്‍ കാട്പാടി വിട്ടതോടെയാണ് പ്രമോദ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തിരുവണ്ണമല സ്വദേശിനിയായ വിദ്യാര്‍ഥിനികോയമ്പത്തൂരിലെ ഒരു കോളജിലാണ് പഠിക്കുന്നത്. രാത്രി 12യോടെ ട്രെയിന്‍ കാട്പാടി വിട്ടതോടെ പ്രമോദ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. തൊട്ടടുത്ത സ്റ്റോപ്പായ ജോലാര്‍പേട്ടയിലെത്തിയപ്പോള്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു പ്രമോദ്. മാതാപിതാക്കള്‍ക്കൊപ്പം തിരുപ്പതി സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു പെണ്‍കുട്ടി.
തിരുവണ്ണാമലയിലേക്ക് വീട്ടിലേക്ക് പോകാന്‍ മാതാപിതാക്കള്‍ കാട്പാടിയില്‍ ഇറങ്ങി. തുടര്‍ന്ന് പെണ്‍കുട്ടി തനിച്ചായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. റെയില്‍വേ പോലീസ് പ്രമോദിനെ തിരുപ്പത്തൂര്‍ പോലീസിന് കൈമാറി.