ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി

Posted on: August 22, 2016 6:11 pm | Last updated: August 23, 2016 at 12:05 am

ommen-chandiകോഴിക്കോട്: ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി. അത്തരം വിഷയങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ അര്‍ഹതപ്പെട്ട വേദികളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ആചാരങ്ങളില്‍ തീരുമാനം എടുക്കാനല്ല വകുപ്പും മന്ത്രിയും ഉണ്ടായിരിക്കുന്നത്. അത് ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ്.

മറ്റ് വിശ്വാസങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. അതുപോലെ ഹൈന്ദവ വിശ്വാസങ്ങളിലും സര്‍ക്കാര്‍ കൈകടത്തരുത്. മറ്റ് മതസ്ഥരുടെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം ശബരിമലയിലും നല്‍കണം. ശബരിമലയില്‍ വിവാദം സൃഷ്ടിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.