ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പി വി സിന്ധുവിന് വെള്ളി

Posted on: August 19, 2016 8:49 pm | Last updated: August 20, 2016 at 9:53 pm

 

pv sindhuറിയോ ഡി ജനീറോ: ഇന്ത്യയുടെ ഒളിമ്പിക് അധ്യായത്തിലേക്ക് ഒരു വെള്ളിപ്പതക്കം കൂടി. റിയോ ഒളിമ്പിക് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധുവിന് വെള്ളി മെഡല്‍. ആവേശകരമായ സ്വര്‍ണപ്പോരില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്റെ കരോളിന്‍ മാരിന് മുന്നില്‍ പൊരുതിവീഴുകയായിരുന്നു സിന്ധു. സ്‌കോര്‍: 21-19, 12-21, 15-21.
ആദ്യ ഗെയിമില്‍ പിന്നിലായിരുന്നുവെങ്കിലും അവസാന നിമിഷം തുടര്‍ച്ചയായ പോയിന്റുകള്‍ നേടി ഗെയിം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍, രണ്ടാം ഗെയിമില്‍ തുടക്കത്തിലെ ഏറെ പിന്നിലായ സിന്ധുവിന് തിരിച്ചുവരവിനുള്ള അവസരമുണ്ടായില്ല. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ അവസാന നിമിഷം വരെ പോരാടിയാണ് കീഴടങ്ങിയത്.

image
കരോലിന മാരിന

ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവുമാണ് സിന്ധു. നേരത്തെ നാല് വനിതകള്‍ ഒളിമ്പിക് മെഡല്‍ നേടിയിരുന്നുവെങ്കിലും അതെല്ലാം വെങ്കലമായിരുന്നു. കര്‍ണം മല്ലേശ്വരി (വെയ്റ്റ് ലിഫ്റ്റിംഗ്, സിഡ്‌നി 2000), സൈന നെഹ്‌വാള്‍ (ബാഡ്മിന്റണ്‍, 2012 ലണ്ടന്‍), മേരി കോം (ബോക്‌സിംഗ്, 2012 ലണ്ടന്‍), സാക്ഷി മാലിക് (ഫ്രീസ്റ്റൈല്‍ ഗുസ്തി, റിയോ 2016). രാജ്യത്തിന്റെ അഞ്ചാമത്തെ വെള്ളി മെഡലാണിത്. 1964 ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷ ഹോക്കി ടീം വെള്ളി നേടിയതിന് ശേഷം രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് (2004, ഷൂട്ടിംഗ്), വിജയ് കുമാര്‍ (2012, ഷൂട്ടിംഗ്), സുശീല്‍ കുമാര്‍ (2012, ഗുസ്തി) എന്നിവരിലൂടെ വ്യക്തിഗത വെള്ളി മെഡലുകള്‍ കൈവന്നു.
വ്യക്തിഗത സ്വര്‍ണ മെഡല്‍ 2008 ബീജിംഗ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയിലൂടെ സ്വന്തമാക്കിയതാണ്. ആ പട്ടികയിലെ രണ്ടാം താരമാകാനുള്ള സുവര്‍ണാവസരമാണ് സിന്ധുവിന് നഷ്ടമായത്. വനിതാ ഗുസ്തിയില്‍ സാക്ഷിമാലിക്ക് വെങ്കലം നേടിയതിന് പിന്നാലെ സിന്ധു വെള്ളി നേടിയത് ഒളിമ്പിക് മെഡല്‍ പട്ടികയില്‍ ഇന്ത്യയെ അറുപത്തൊന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തി.
pv-sind (1)1996ന് ശേഷം വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ സ്വര്‍ണം നേടുന്ന ചൈനക്കാരിയല്ലാത്ത താരമാണ് സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ കരോളിന്‍ മരിന്‍. വെള്ളി മെഡല്‍ ഇന്ത്യക്ക് ലഭിച്ചപ്പോള്‍ വെങ്കലം ജപ്പാന്റെ നെസോമി ഒകുഹാരക്കാണ്. സെമിയില്‍ സിന്ധു പരാജയപ്പെടുത്തിയത് നെസോമിയെ ആയിരുന്നു.

അതേസമയം പിവി സിന്ധു പരാജയപ്പെടുത്തിയ ജപ്പാന്‍ താരം നൊസോമി വെങ്കലം സ്വന്തമാക്കി. ചൈനയുടെ ലി സുറെയ്ക്കു പരിക്കേറ്റു പിന്‍മാറിയതിനാല്‍ ലൂസേഴ്‌സ് ഫൈനല്‍ കളിക്കാതായാണ് നൊസോമി വെങ്കലം സ്വന്തമാക്കിയത്. സ്‌പെയിനിന്റെ കരോളിന മാരിനുമായുള്ള പോരാട്ടത്തിനിടെയാണ് ലീ സുറെയിക്കു പരിക്കേറ്റത്.

പി.വി സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം..

സച്ചിന്‍ ടെണ്ടുല്‍ക്കര്‍….