സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു; ഗവര്‍ണര്‍ ഇടപെടേണ്ടസമയമായെന്ന് വിഎം സുധീരന്‍

Posted on: August 19, 2016 7:02 pm | Last updated: August 19, 2016 at 7:20 pm

vm sudeeranതിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്നും ഗവര്‍ണറും കോടതിയും ഇടപെടേണ്ട സമയമായെന്നും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ചവറയില്‍ നടന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.