സ്‌കോഡ ഒക്ടോവിയ തിരിച്ചു വിളിക്കുന്നു

Posted on: August 19, 2016 11:50 am | Last updated: August 19, 2016 at 11:50 am

scoda octoviaസാങ്കേതിക തകരാറിനെ തുര്‍ന്ന് 539 സ്‌കോഡ ഒക്ടോവിയ കാറുകള്‍ തിരിച്ചു വിളിച്ചു. ചൈല്‍ഡ് ലോക്കിന് തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് തിരിച്ചുവിളിക്കുന്നത്. ലോക്ക് പരിശോധിക്കാന്‍ വെറും 12 മിനിറ്റ് മാത്രമേ എടുക്കൂ എന്ന് കമ്പനി അറിയിച്ചു. തകരാര്‍ കണ്ടെത്തുന്ന പക്ഷം ലോക്ക് മാറ്റിവെക്കും. ഇതിന് 45 മിനിറ്റ് എടുക്കും. കമ്പനി സ്വന്തം ചിലവിലാണ് തകരാര്‍ പരിഹരിക്കുക.

2015 നവംബറിനും 2016 ഏപ്രിലിനും ഇടയില്‍ നിര്‍മിച്ച ഓക്ടോവിയകളാണ് തിരിച്ചുവിളിക്കുന്നത്. സ്‌കോഡ ഡീലര്‍മാര്‍ ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് റീകാള്‍ വിവരം അറിയിക്കും. ഡി സെഗ്മെന്റ് സെഡാനായ ഒക്ടോവിയക്ക് 1.4 ലിറ്റര്‍ പെട്രോള്‍, 1.8 ലിറ്റിര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്.