ടോമിന്‍ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി

Posted on: August 19, 2016 10:59 am | Last updated: August 19, 2016 at 7:28 pm

tomin thachankari

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജന്‍മദിനാഘോഷം അടക്കമുള്ള തച്ചങ്കരിയുടെ വിവാദ നടപടികളാണ് അദ്ദേഹത്തെ നീക്കാന്‍ കാരണമായത്. തച്ചങ്കരിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

മന്ത്രിസഭായോഗത്തിലും ശശീന്ദ്രന്‍ ഈ ആവശ്യമുന്നയിച്ചു. തച്ചങ്കരിയുടെ നടപടികള്‍ വകുപ്പിനും സര്‍ക്കാറിനും മാനക്കേടുണ്ടാക്കുന്നു എന്ന മന്ത്രിയുടെ നിലപാട് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. തച്ചങ്കരിയുടെ നടപടികള്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ചേര്‍ന്നതല്ലെന്ന് ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപി അനന്തകൃഷ്ണനാണ് പുതിയ ഗതാഗത കമ്മീഷണര്‍.