Connect with us

Kozhikode

ആതുരാലയത്തിലേക്ക് ഉപകരണങ്ങള്‍ നല്‍കി

Published

|

Last Updated

നൊച്ചാട് ഗവ.ആയുര്‍വ്വേദ ആശുപത്രിയിലേക്കുള്ള ഉപകരണങ്ങള്‍ കെ.എസ്.മൗലവി കൈമാറുന്നു

പേരാമ്പ്ര: നൊച്ചാട് ഹരിത വേദി ജി.സി.സി റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് ആയുര്‍വേദിക് ആശുപത്രിയിലേക്ക് വിവിധ ഉപകരണങ്ങള്‍ കൈമാറി. ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള “സ്പന്ദനം”ചികിത്സ പദ്ധതിയുടെ ഭാഗമായി നൂറ് കണക്കിന് രോഗികളാണ് ഇവിടെ അസൗകര്യം കൊണ്ട് ബുദ്ധിമുട്ടുന്ന സാഹചര്യം കണക്കിലെടുത്ത് ഈ പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങളാണ് പ്രധാനമായും നല്‍കിയത്. രോഗികള്‍കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ വിവിധ തരം കസേരകള്‍, മേശ, കുടിവെള്ള ശേഖരണ ടാങ്ക്, ഷെല്‍ഫ്, ശൗച്യാലയ മറ, ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് പദ്ധതിക്ക് വേണ്ടി ശേഖരിച്ചത്. അമ്പതിനായിരം രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തില്‍ കൈമാറിയത്. ഉപകരണനങ്ങളുടെ കൈമാറ്റം കെ.എസ് മൗലവി നിര്‍വ്വഹിച്ചു. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ:സൂരജിന് ഏറ്റുവാങ്ങി. ഹരിതവേദി ചെയര്‍മാന്‍ എന്‍.പി. അസീസ് അധ്യക്ഷത വഹിച്ചു. മെഹ്ജബിന്‍ അലി, രേവതി നന്ദന, വാര്‍ഡ് മെമ്പര്‍ സനില ചെറുവറ്റ, ടി.കെ. ഇബ്‌റാഹിം, വി.പി.കെ ഇബ്‌റാഹിം, വി.വി മൊയ്തീന്‍ ഹാജി, പി.കെ.കെ നാസര്‍, ഹംസ മാവിലാട്ട്, പി.കെ.പി റഫീഖ്, വി.പി.ബശീര്‍, പി.എം.മുഹമ്മദ്, വി.വി.ഫക്രുദീന്‍ ,കെ.കെ. അബ്ദുല്ല കണ്‍വീനര്‍ പി.സി മുഹമ്മദ് സിറാജ്, മുനീര്‍ നൊച്ചാട് സംബന്ധിച്ചു.