ടൂറിസത്തിലൂടെ അജ്മാന്‍ സ്വന്തമാക്കിയത് 20 കോടി

Posted on: August 13, 2016 1:54 pm | Last updated: August 19, 2016 at 9:26 pm

ajmanഅജ്മാന്‍: അജ്മാനിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണം കൂടി. ഇതിലൂടെ ഈ വര്‍ഷം ആദ്യപകുതിയില്‍ എമിറേറ്റിന് 20 കോടി ദിര്‍ഹം നേടാനായി. 2.7 ലക്ഷം സന്ദര്‍ശകരാണ് എത്തിയത്.
30,000ത്തിലേറെ പേര്‍ യൂറോപ്പ്, അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് എത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാത്രം ടൂറിസത്തില്‍ നിന്ന് 9.2 കോടി ദിര്‍ഹം വരുമാനമായി ലഭിച്ചതായി അജ്മാന്‍ ടൂറിസം ഡവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് (എ ടി ഡി ഡി) അറിയിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലയളവിനേക്കാള്‍ 11 ശതമാനം വര്‍ധനവുണ്ട്. ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.
പൈതൃകമേഖലകള്‍, വിശാലമായ ബീച്ച്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ശാന്തമായ അന്തരീക്ഷം എന്നിവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്നും എ ടി ഡി ഡി ജനറല്‍ മാനേജര്‍ ഫൈസല്‍ അല്‍ നുഐമി പറഞ്ഞു.