ജെറ്റ് എയര്‍വേയ്‌സില്‍ 30 ശതമാനം ടിക്കറ്റ് നിരക്കിളവ്

Posted on: August 12, 2016 8:17 pm | Last updated: August 12, 2016 at 8:18 pm
SHARE

jet airwaysദോഹ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗഗമായി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ഇന്നു മുതല്‍ 15 വരെ ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ഗള്‍ഫ് യാത്രക്കാര്‍ക്കാണ് അടിസ്ഥാന നിരക്കിന്റെ 30 ശതമാനം ഇളവ് ലഭിക്കുകയെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്നു മുതലുള്ള ദിവസത്തെ യാത്രക്ക് ടിക്കറ്റ് ഉപയോഗിക്കാം.
ഗള്‍ഫില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്ത്യയിലെ ആഭ്യന്തര യാത്രക്കും ഏഷ്യ, സാര്‍ക് രാജ്യങ്ങളിലേക്കുള്ള യാത്രക്കും ഉപയോഗിക്കാം. നേരിട്ടുള്ള വിമാനങ്ങളില്‍ എകോണമി ക്ലാസ് ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം. ജെറ്റ് എയര്‍വേയ്‌സ് വെബ് സൈറ്റുകളില്‍നിന്നും മൊബൈല്‍ ആപ്പ് വഴിയും ബുക്ക് ചെയ്യുന്നവര്‍ക്ക് ഇളവു ലഭിക്കും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് കൗണ്ടറില്‍ പണമടക്കാവുന്ന സൗകര്യം കമ്പനി അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ആനുകൂല്യം ഉപയോഗിച്ച് ടിക്കറ്റെടുക്കുന്ന ഗസ്റ്റ് യാത്രക്കാരില്‍ ഓരോ രാജ്യത്തു നിന്നും നറുക്കിട്ടെടുക്കുന്ന ഒരാള്‍ക്ക് ഫ്രീ ലക്കി ടിക്കറ്റ് നല്‍കും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗള്‍ഫിലുള്ളവര്‍ക്ക് മികച്ച ഓഫറാണ് ജെറ്റ് എയര്‍വേയ്‌സ് അവതരിപ്പിക്കുന്നതെന്നും അവസരം ഉപയോഗിക്കണമെന്നും ജെറ്റ് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് ശാകിര്‍ കാന്‍തവാല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here