ന്യൂഡല്‍ഹി: എടിഎം സുരക്ഷ വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കേരളത്തിലെ എടിഎം കവര്‍ച്ച സംബന്ധിച്ച് കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പല സ്ഥലങ്ങളിലും ഇത്തരം കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.