Connect with us

Kerala

മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാറിനെതിരെ ഹാജരാകാം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാറിനെതിരായ കേസുകളില്‍ ഹാജരാകാമെന്ന് പൊതുഭരണവകുപ്പ്. അഡ്വക്കറ്റ് ജനറലിന്റെ ഭരണഘടനാപരമായ ചുമതലകളില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനാവില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. മുഖ്യമന്ത്രിക്ക് നിയമോപദേശകനെ നിയോഗിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.

അഡ്വക്കറ്റ് ജനറലുള്ളപ്പോള്‍ മറ്റൊരു നിയമോപദേശകന്റെ ആവശ്യമെന്തെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ചോദ്യം. അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിനാണ് നിയമോപദേശം നല്‍കുന്നതെന്നും മുഖ്യമന്ത്രിക്കല്ലെന്നുമായിരുന്നു സത്യവാങ്മൂലത്തിലെ മറുപടി. അഡ്വക്കറ്റ് ജനറലിന്റെ ഭരണഘടനാപരമായ ചുമതലകളില്‍ ഒരുതരത്തിലും ഇടപെടാന്‍ നിയമോപദേശകനാവില്ല. എജിയുടേയും നിയമോപദേശകന്റേയും ഉപദേശങ്ങളില്‍ ഒന്നു സ്വീകരിക്കേണ്ട സാഹചര്യം ഒരുഘട്ടത്തിലും മുഖ്യമന്ത്രിക്ക് ഉണ്ടാവുകയില്ലെന്നും സത്യവാങ്മൂലം പറയുന്നു.

---- facebook comment plugin here -----

Latest