വരമ്പത്ത് കൂലികൊടുക്കുന്ന കാര്യം മുസ്‌ലിംലീഗ് ആലോചിച്ചിട്ടില്ല: അഡ്വ. കെ.എന്‍ എ ഖാദര്‍

Posted on: August 9, 2016 1:40 am | Last updated: August 9, 2016 at 1:40 am
SHARE

kna kaderമലപ്പുറം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് പോലെ വരമ്പത്ത് കൂലികൊടുക്കുന്ന കാര്യം ഇതുവരെ മുസ്‌ലിംലീഗ് ആലോചിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ എ ഖാദര്‍. അത്തരമൊരു സാഹചര്യം ഇല്ലാതാക്കാന്‍ പോലീസും ഭരണപക്ഷവും ശ്രദ്ധിക്കേണ്ടതുണ്ട് പോലീസിനെ കയറൂരി വിട്ടാല്‍ ശക്തമായ ചെറുത്ത് നില്‍പുണ്ടാകും മുഖ്യമന്ത്രി പിണറായി വിജയന് പോലും പോലീസിന് ജനാധിപത്യ മര്യാദ പഠിപ്പിക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആറുമാസംക്കാലം കൂടി ക്ഷമിക്കും. അതുകഴിഞ്ഞാല്‍ സമരത്തിന്റെ രൂപം മാറും. ഭരണത്തിലിരിക്കുമ്പോള്‍ പൊലീസ് സേനയോട് വളരെ മാന്യമായി പെരുമാറുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. പൊലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാനാണ് ഭാവമെങ്കില്‍ പാര്‍ട്ടിയും നിലപാട് മാറ്റും. അതിക്രമം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശമേഖലകളില്‍ സി പി എം നടത്തുന്ന രാഷ്ട്രീയ നരനായാട്ടിനെതിരെ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ നടത്തിയ എസ് പി ഓഫീസ് മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.