മാണിയും കൂട്ടരും പുറത്ത് പോയത് മുന്നണിയുടെ നല്ലകാലത്തിന്റെ തുടക്കം: ടി.എന്‍.പ്രതാപന്‍

Posted on: August 7, 2016 3:59 pm | Last updated: August 7, 2016 at 4:33 pm

T N PRATHAPANകൊച്ചി: മാണിയും കൂട്ടരും പുറത്ത് പോയത് മുന്നണിയുടെ നല്ലകാലത്തിന്റെ തുടക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ പറഞ്ഞു. ഇനി യുഡിഎഫിന്റെ ശുക്രദിശയാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഔദാര്യം വേണ്ടെന്നും പ്രതാപന്‍ തുറന്നടിച്ചു.

കേരള കോണ്‍ഗ്രസ്-എമ്മിനെ ചുമന്നതു കൊണ്ടാണ് മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സഹിക്കാവുന്നതിന്റെ പരമാവധി യുഡിഎഫ് സഹിച്ചുവെന്നും പലപ്പോഴും വിട്ടുവീഴ്ച്ചകള്‍ ചെയ്തിട്ടുണ്‌ടെന്നും സതീശന്‍ വ്യക്തമാക്കി.

ALSO READ  ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു: ടി എൻ പ്രതാപൻ എം പി