വകുപ്പുകളുടെ ഏകോപനമില്ലായ്മ ഉദ്യോഗതലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു: മന്ത്രി എ കെ ശശീന്ദ്രന്‍

Posted on: August 7, 2016 12:26 pm | Last updated: August 7, 2016 at 12:26 pm
SHARE

കോഴിക്കോട്: വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ ഉദ്യോഗ തലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.

സീനിയോറിറ്റി ലിസ്റ്റ്, പ്രമോഷന്‍ തുടങ്ങി ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ വലിയ സാമ്പത്തിക ബാധ്യത വരാത്ത രീതിയിലുള്ള പരിഹാരങ്ങള്‍ക്ക് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് അസോസിയേഷന്‍ 57-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി ആര്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അസ്മത്തുല്ല ഖാന്‍, ഡോ. ശിഹാബുദ്ദീന്‍, സുധി കോട്ടൂര്‍, എം കെ മുഹമ്മദ് യാസിര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെ എല്‍ ഐ എ സംസ്ഥാന സെക്രട്ടറി രതീശന്‍ അരിമ്മല്‍ ഉദ്ഘാടനം ചെയ്്തു.
കന്നുകാലി വളര്‍ത്തല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കാലിത്തീറ്റക്ക് റേഷനിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുക, മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം മുന്നോട്ടുവച്ചു.