സാംബാതാളത്തില്‍ മുങ്ങി മാരക്കാന; ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം

മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യ ഇന്ന് ഷൂട്ടിംഗ്, ഹോക്കി, ടെന്നീസ് മത്സരങ്ങള്‍ക്ക് ഇറങ്ങും
Posted on: August 6, 2016 6:55 am | Last updated: August 6, 2016 at 3:03 pm

marakkana olympicsമാരക്കാന: ലോക കായിക മാമാങ്കത്തിന് ബ്രസീലിലെ റിയോയില്‍ വര്‍ണാഭമായ തുടക്കം. ദൃശ്യവിസ്മയങ്ങളും സാംബാ താളവും നിഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് 31ാമത് ഒളിംപിക്‌സിന് അരങ്ങുണര്‍ന്നത്.

ഇന്ത്യന്‍ സംഘത്തിന്റെ മാര്‍ച്ച് പാസ്റ്റ് അഭിനവ് ബിന്ദ്ര നയിക്കുന്നു
ഇന്ത്യന്‍ സംഘത്തിന്റെ മാര്‍ച്ച് പാസ്റ്റ് അഭിനവ് ബിന്ദ്ര നയിക്കുന്നു

കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സംഘത്തിന്റെ മാര്‍ച്ച് പാസ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ഒളിംപിക് ദീപശിഖ അല്‍പസമയത്തിനകം തെളിയിക്കും.

marakkana olympics 2

ആദ്യ ദിനം തന്നെ മെഡല്‍ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷയുള്ള ഷൂട്ടിംഗ്, ടെന്നീസ്, ഹോക്കി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പത്ത് മീറ്റര്‍ എയര്‍റൈഫിള്‍സില്‍ ജിത്തു ഭായ് ഇന്നിറങ്ങും. 36 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണമെഡല്‍ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഇന്ന് അയര്‍ലണ്ടുമായി ഏറ്റുമുട്ടും. വനിതാ ടീം ജപ്പാനുമായി മത്സരിക്കും. ടെന്നീസില്‍ സാനിയ മിര്‍സ – പ്രാര്‍ഥന തോംബാര്‍ സഖ്യം വനിതാ ഡബിള്‍സിലും രോഹന്‍ ബൊപ്പണ്ണ – ലിയാന്‍ഡര്‍ പേസ് സഖ്യം പുരു ഡബിള്‍സിലും ഏറ്റുമുട്ടും.