പൊള്ളുന്ന വെയിലില്‍ തണുപ്പേകാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കാമ്പയിന്‍

Posted on: August 2, 2016 7:33 pm | Last updated: August 2, 2016 at 7:33 pm

imagesദോഹ: രാജ്യത്തു ചൂട് കനക്കുന്ന സാഹചര്യത്തില്‍ നമുക്ക് തണുപ്പിക്കാം എന്ന സന്ദേശത്തില്‍ സ്വദേശി യുവാക്കളുടെ സന്നദ്ധ സേവനം. ജനസേവനത്തിന് പ്രധാന്യം നല്‍കുന്ന രാജ്യത്ത് വേനല്‍ ചൂടില്‍ വെന്തുകഴിയുന്ന മനുഷ്യര്‍ക്ക് ഏറെ ആശ്വാസമേകുന്ന പ്രവര്‍ത്തനമാണ് സംഘം നടത്തുന്നത്. പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് തണുപ്പിച്ച വെള്ളവും ജൂസും അടക്കമുള്ള കിറ്റുകള്‍ എത്തിക്കുകയാണ് സംഘം. ചൂട് അതി കഠിനമാകുന്ന പകല്‍ പത്തിനു ശേഷമുള്ള സമയങ്ങളില്‍ ഒറ്റക്കും കൂട്ടായും സംഘം തൊഴിലിടങ്ങളിലത്തെുന്നു. ചൂടിന്റെ കാഠിന്യത്തില്‍ ഉരുകിയൊലിക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഇവര്‍ തണുത്ത വെള്ളവും തണുത്ത വെള്ളം നനച്ച ടവ്വലുകളും നല്‍കുന്നു. പ്രയാസപ്പെടുന്നവന്റെ ദുഃഖം തിരിച്ചറിയണമെന്ന ദൈവിക വചനമാണ് തങ്ങളെ ഇത്തരമൊരു പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഈ കൂട്ടായ്മയിലെ അംഗവും മാധ്യമ പ്രവര്‍ത്തകനുമായ ഫയ്യാദ് അഹ്മദ് പറഞ്ഞു.
നേരത്തെ ഇവിടെ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ തൊഴിലാളികളുടെ അടുത്ത് നേരിട്ടത്തെി ചൂടിനെ പ്രതിരാധിക്കാന്‍ സഹായകമാകുന്ന വിവിധ സാമഗ്രികളടങ്ങിയ കിറ്റുകള്‍ നല്‍കിയിരുന്നു. ഖത്വര്‍ ചാരിറ്റി ദോഹയുടെ വിവിധ പ്രദേശങ്ങളിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും ഇങ്ങന്‍െ നിരവധി കിറ്റുകള്‍ നല്‍കിയതായി അധികൃതര്‍ വ്യക്തമാകി. ഖത്വറിന്റെ നിര്‍മാണത്തില്‍ ക്രിയാത്മകമായ പങ്കു വഹിക്കുന്ന തൊഴിലാളികളുടെ പ്രയാസം തിരിച്ചറിയേണ്ടതുണ്ടെന്ന് ഖത്വര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാമ്പയിന് ചുക്കാന്‍ പിടിച്ച കാപ്റ്റന്‍ ആദില്‍ ലാമി അറിയിച്ചു. രാജ്യത്തിന്റെ വിവധ പ്രദേശങ്ങളില്‍ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി അദ്ദേഹം പറഞ്ഞു.