കോഴിക്കോട്-തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Posted on: July 30, 2016 12:44 pm | Last updated: July 30, 2016 at 12:44 pm
SHARE

fe79eb10-5c9d-471c-9ba1-3856d3e512abചങ്ങരംകുളം: കോഴിക്കോട് തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു,ഒരാള്‍ക്ക് പരിക്കേറ്റു
ഗുഡ്‌സ് ഓട്ടോയിലെ യാത്രക്കാരനായ ഗുരുവായൂര്‍ ചെന്തേരി സ്വദേശി ദാസന്റെ മകന്‍ വിജില്‍ദാസ്(34)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ െ്രെഡവര്‍ പാണ്ടികശാല പറമ്പില്‍ കൃഷ്ണപ്രസാദ്(29) തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ചങ്ങരംകുളത്തിനും ജില്ലാ അതിര്‍ത്തിയായ കോലിക്കരക്കും ഇടയില്‍ പാവിട്ടപ്പുറം സെന്ററിലാണ് അപകടം
കണ്ണീരിലെ ഭാര്യ വീട്ടില്‍ നിനന് വീട്ടുസാധനങ്ങളുമായി ഗുരുവായൂരിലേക്ക് വരികയായിരുന്ന ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് തൃശ്ശൂരില്‍ നിന്ന കണ്ണൂരിലേക്ക് പോകുകയായിരുനന പാര്‍സല്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍നന ഓട്ടോയില്‍ നിന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും വിജില്‍ദാസ് മരിച്ചിരുന്നു.മരിച്ച വിജില്‍ദാസ് കണ്‍സക്ഷന്‍ ജോലിക്കാരനാണ്.