ഒറ്റപ്പാലത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം

Posted on: July 24, 2016 9:11 pm | Last updated: July 24, 2016 at 9:11 pm
SHARE

ഒറ്റപ്പാലം: അമ്പലപ്പാറ കണ്ണമംഗലത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്ക്. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കടമ്പൂര്‍ കളപറമ്പില്‍ ഹരികൃഷ്ണന്‍(33), സിപിഎം പ്രവര്‍ത്തകരായ വിനീഷ്,സുരേഷ് എന്നിവര്‍ക്കും, ആര്‍എസ്എസ് അമ്പലപ്പാറ മണ്ഡലം കാര്യവാഹക് കണ്ണമംഗലം മണ്ണ് തൊടി ഉണ്ണികൃഷ്ണന്‍(24), മിഥുന്‍, ജിധിന്‍രാജ ്എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

തലക്ക് പരിക്ക് ഏറ്റ ഹരികൃഷ്ണനെ താലൂക്ക് ആശുപത്രിയിലും, ഉണ്ണിക്കൃഷ്ണനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫ്‌ളക്‌സും കൊടിതോരണങ്ങളും നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ പ്രശ്‌നമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഹരിക്കൃഷ്ണന്റെ പരാതി പ്രകാരം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, അനില്‍, മിഥുന്‍, ജോസ്, മനോജ്, ജിത്തു തുടങ്ങി കണ്ടാലറിയാവുന്ന നാല് പേര്‍ക്ക് എതിരെയും, ഉണ്ണികൃഷ്ണന്റെ പരാതി പ്രകാരം ഹരികൃഷ്ണന്‍, വിനു, സുരേഷ്, പ്രശാന്ത്, വിനോദ്, മണികണ്ഠന്‍, രമേശ്, സുമേഷ് എന്നിവര്‍ക്കെതിരെയും കേസ് എടുത്തു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.