കടകംപള്ളി ഭൂമി തട്ടിപ്പ്: സലീം രാജിനെ സിബിഐ കുറ്റവിമുക്തനാക്കി

Posted on: July 21, 2016 2:16 pm | Last updated: July 21, 2016 at 9:35 pm
SHARE

salim rajതിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചുപേരെ പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നവരാണ് പ്രതികള്‍.

അന്വേഷണ സമയത്ത് സലീം രാജ് ഉള്‍പ്പെടെ 29 പ്രതികളാണ് കേസിലുണ്ടായിരുന്നു. ഇരുപത്തിയൊന്നാം പ്രതിയായിരുന്നു സലീം രാജ്. കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.