അഭിഭാഷകരുടെ അഴിഞ്ഞാട്ടം: പത്രപ്രവര്‍ത്തകര്‍ പ്രതിഷേധ ദിനമായി ആചരിക്കും

Posted on: July 21, 2016 8:44 am | Last updated: July 21, 2016 at 8:44 am
SHARE

HCതിരുവനന്തപുരം: ഒരുവിഭാഗം അഭിഭാഷകര്‍ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുംവിധം ഹൈകോടതിക്കകത്ത് അക്രമം കാണിക്കുന്നതിനെതിരെ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പത്രപ്രവര്‍ത്തനം ഒരുവിഭാഗം അഭിഭാഷകരുടെ ഔദാര്യത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അഭിഭാഷകരിലെ ക്രിമിനല്‍ സ്വഭാവക്കാരെ നിലക്കുനിര്‍ത്താന്‍ ഭരണകൂടവും ഹൈകോടതിയും ഇടപെടണം. വേലിതന്നെ വിളവുതിന്നുന്ന സംഭവമാണ് രണ്ടുദിവസമായി ഹൈകോടതി വളപ്പില്‍ അഭിഭാഷകരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. അഭിഭാഷക സമൂഹത്തിന്റെ മാന്യതക്ക് അപമാനമാണ് ഇത്തരം ക്രിമിനലിസം. ഇത് അവസാനിപ്പിക്കാത്തപക്ഷം അഭിഭാഷകരെ കേരളത്തിലെ മാധ്യമപ്രവര്‍ത്തക സമൂഹം ബഹിഷ്‌കരിക്കും. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധറാലി നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.